info@youremailid.com +96 125 554 24 5

Article Details

Blog Detail Image

സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ

  • 2022-11-10

 

നമ്മുടെ തിരക്കിട്ട ജീവിതത്തിനിടയിൽ കുട്ടിയൊന്ന് കരഞ്ഞാൽ,എന്തെങ്കിലും ആവശ്യത്തിന് വേണ്ടി വാശി പിടിച്ചാൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനും കുട്ടിയെ അടക്കിയിരുത്താനും   മൊബൈൽ ഫോണുകൾ കാർട്ടൂണുകൾക്കും ഗെയിമിനും വേണ്ടി വിട്ടു കൊടുക്കുകയാണ് രക്ഷിതാക്കൾ ഉപയോഗിക്കുന്ന എളുപ്പമാർഗം.എങ്കിൽ അത് കാരണം കുട്ടിയുടെ ഭാവി ജീവിതത്തിൽ ഉണ്ടാകുന്ന മാരകമായ പ്രശ്നങ്ങളെക്കുറിച്ച് സമൂഹം ബോധവാൻമാരല്ല എന്നതാണ് സത്യം.
    പുതിയകാല സാഹചര്യത്തിൽ ഒരു പരിധി വരെ ഡിജിറ്റൽ ഡിവൈസുകളുടെ ഉപയോഗം അത്യാവശ്യമാണെങ്കിലും അവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും അറിയുക എന്നത് പ്രധാനമാണ്.
       ഡിജിറ്റൽ ഡിവൈസുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. സ്ക്രീൻ അഡിക്ഷൻ ഡിസോർഡർ.ഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ മാത്രം വിനോധോപാതികളായി കണക്കാക്കുന്ന കുട്ടികളിളെ പ്രവണതയാണിത്.ഡിജിറ്റൽ ഉപയോഗം ശീലമായി മാറിക്കഴിഞ്ഞ കുട്ടികൾക്ക് അതിന്റെ ഉപയോഗം ഇല്ലാതെ ജീവിക്കാനാവാത്ത അവസ്ഥയാണിത്.
      യു എസ് ലെ പ്രമുഖ പ്രമുഖ സൈക്കോതെറാപ്പിസ്റ്റായ ഡോ.നിക്കോളാസ് കർദരസൻ സ്ക്രീൻ അഡിക്ഷൻ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സ്ക്രീൻ അഡിക്ഷൻ എത്രമാത്രം മാരകമാണ് എന്ന് വ്യക്തമാക്കിയത്.
       റെഡിമൈഡ് ആയി മുമ്പിൽ എത്തുന്ന വീഡിയോകൾക്കപ്പുറത്ത് മറ്റൊന്നും താല്പര്യം ഉണർത്താനാവാതെ പോവുന്ന ഇവർക്ക് കേൾക്കുന്ന കാര്യങ്ങളിൽ നിന്ന് വായിക്കുന്നവയിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും ഭാവനയിൽ ദൃശ്യങ്ങൾ സൃഷ്ട്ടിച്ചെടുക്കാനുമുള്ള കഴിവ് നഷ്ട്ടമാകുന്നു.ചുറ്റുമുള്ള ഒരു കാര്യങ്ങളിലും താല്പര്യം ജനിക്കാത്ത ഇവർക്ക് അതിനോടെല്ലാം വിരക്തി തോന്നുകയും പതിയെ ജീവിതത്തോട് തന്നെ വിരക്തി തോന്നിത്തുടങ്ങുകയും ചെയ്യും.
        ദിനചര്യകൾ താളം തെറ്റുന്ന കുട്ടികൾക്ക് പഠനത്തിൽ ഏകാഗ്രത കുറയുകയും പുറകോട്ട് പോകുകയും ചെയ്യും. സുഹൃത്തുക്കളോടോ അധ്യാപകരോടോ കുടുംബാഗങ്ങളോട് പോലും സംസാരിക്കാൻ താല്പര്യം കാണിക്കാരിക്കുകയും ഡിപ്രഷൻ അടിമപ്പെടുകയും ആത്ഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യും. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ചോദിക്കുകയോ എടുക്കുകയോ ചെയ്‌താൽ വളരെ വൈകാരികപരമായിട്ടാവും പ്രതികരിക്കുക.ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കാൻ ഇവർക്ക് സാധിക്കില്ല.
        ഉറക്കം താളം തെറ്റാനും ചിന്തകളെ സ്വാധീനിക്കാനും ഇത് കാരണമാവും.കുട്ടികളുടെ വികാരങ്ങളെല്ലാം തങ്ങൾ കാണുന്ന കണ്ടന്റുകൾക്കോ കാർട്ടൂണുകൾക്കോ അനുസരിച്ചു ആയി മാറുകയും. ഒരു വീഡിയോ ഗൈമിൽ തോറ്റാൽ അന്നേ ദിവസം മുഴുവൻ വിഷമിച്ചിരിക്കുകയും ജയിക്കുന്നത് അവന്റെ കൂടി സന്തോഷത്തിന് നിമിത്തമാവുകയും ചെയ്യും.
      ശാരീരികമായി കഴുത്ത് വേദന, തലവേദന തുടങ്ങിയവ ഉണ്ടാകാനും കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നത് വൈകാനും കാരണമാകും 
         അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ എന്ന സ്ട്രോക്ക് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സ്ക്രീൻ ടൈം (മൊബൈൽ ഫോൺ, ടാബ്, കംപ്യൂട്ടർ, ടി.വി. പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം) അമിതമാകുന്നത് സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നു 
       ഇതിൽ നിന്നെല്ലാം മോചിതരാവാൻ ഡോ.നിക്കോളാസ് കർദരസൻ  തന്നെ മുന്നോട്ട് വെച്ച 'ഗ്ലോ കിഡ്സ്‌ ' പദ്ധതി ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചു.സ്ക്രീൻ എന്നാൽ ഡിജിറ്റൽ ഹീറോയിൻ ആണെന്നും 
ഓരോ ഡിജിറ്റൽ ഉപകരണത്തിന്റെ പുറത്തും 'അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരം ' എന്ന് എഴുതി വെക്കണമെന്നും  അദ്ദേഹം പറഞ്ഞു വെച്ചു.
          സ്ക്രീൻ അഡിക്ഷൻ ഏറ്റവും വലിയ പരിഹാരം സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുക എന്നത് തന്നെയാണ്.യൂറോപ്പിലെയും യു എസി ലെയും രക്ഷിതാക്കളും മനഃശാസ്ത്രഞ്ജരും സ്ക്രീൻ ടൈം നിയന്ത്രണം നടപ്പാക്കിയത് ഈയടുത്താണ്.എല്ലാ വിധ ഡിജിറ്റൽ ഉപകരണങ്ങളും ലഭ്യമായ വികസിത രാജ്യങ്ങൾ പോലും ഇത്തരം നിലപാടുകൾ കൈക്കൊള്ളുന്നത് ഇതിന്റെ പ്രത്യാഘാതത്തിന്റെ വ്യാപ്തിയെ കുറിക്കുന്നു.
         ഫ്രാൻസിൽ 3 വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്ക്രീൻ നൽകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിൽ അമേരിക്കയിൽ 18 മാസം വരെ സ്ക്രീൻ ഉപയോഗം പാടില്ലെന്ന് ശിശുരോഗ വിദഗ്ദർ കർശനമായി വിലക്കുന്നു.
        മുഴുവൻ സ്ക്രീനുകളും പൂർണ്ണമായി കുട്ടികളിൽ നിന്ന് എടുത്ത് മാറ്റുക എന്നല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.മസ്തിഷ്ക വളർച്ചയിലെ സുപ്രധാനഘട്ടമായ 3 വയസ്സ് വരെ സ്ക്രീൻ പൂർണ്ണമായി നൽകാതിരിക്കുകയും അഞ്ചു വയസ്സ് വരെ ഒരു മണിക്കൂർ മാത്രം നൽകുകയും അതിന് ശേഷം കൃത്യമായ സമയക്രമം നിശ്ചയിക്കുകയും വേണം.പതിമൂന്നാം വയസ്സ് മുതൽ സോഷ്യൽ മീഡിയകൾ  തുടങ്ങാമെങ്കിലും 18 വയസ്സ് വരെ സുരക്ഷിത ഇടമല്ല എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
      പുസ്തകങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും കുട്ടികളുടെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കാൻ ശ്രമിക്കുക എന്നതും ഒരു പോംവഴി ആണ്. സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ഒന്നും ഇല്ലാതിരിക്കുമ്പോഴാണ് മൊബൈൽ ഫോണിൽ നിന്നും അത് നേടിയെടുക്കാൻ ശ്രമിക്കുന്നത്. വായനയും സുഹൃത്തുക്കളോടൊത്തുള്ള നിമിഷങ്ങളും അതിനെ ഒരു പരിധി വരെ മാറ്റിയെടുക്കാൻ സഹായിക്കും.
        Six step framing therapy,Anxiety scripts
Depression scripts,Anger management therapy,Stress management therapy
,Reality therapy തുടങ്ങിയ തെറാപ്പികൾ വഴി കുട്ടിയെ  പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ഒരു പ്രൊഫഷണൽ ചൈൽഡ് കൗൺസിലറിന് സാധിക്കും.

മുഹമ്മദ്‌ ഷാമിൽ ടിപി 
(മാനേജിങ് ഡയറക്ടർ,
മൈൻഡ് വേൾഡ് മെന്റൽ ഹെൽത്ത്‌ ക്ലിനിക് ആൻഡ് ട്രെയിനിങ് സെന്റർ )